വ്യാപാരി വ്യവസായി സമതി ദേശീയ പാതയിൽ നടത്തുന്നു "ശ്രദ്ധ ക്ഷണിക്കൽ സമരം"


ദേശീയപാതാ,,,
ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പേക്കേജ് അനുവദിക്കുക,

വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കുന്നതിനായി നിയമ നിർമ്മാണം നടത്തുക,,

ദേശീയ പാതയിൽ

" ശ്രദ്ധ ക്ഷണിക്കൽ സമരം"

ഒക്ടോബർ 21 ബുധൻ രാവിലെ 11 മുതൽ 11.30 വരെ

ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വ്യാപാരികളാണ് ഒഴിപ്പിക്കപ്പെടുന്നത്. ഒഴിപ്പിക്കപ്പെടുന്ന കെട്ടിട ഉടമകൾക്കും, ഭൂവുടമകൾക്കും വലിയ നഷ്ട പരിഹാര തുകയാണ് നൽകുന്നത്. ഇത്തരം കെട്ടിടങ്ങളിൽനിരവധി വർഷങ്ങളായി വ്യാപാരം ചെയ്യുന്ന വ്യപാരികൾക്ക് ഗവ: പ്രഖ്യാപിച്ച നാമമാത്രമായ നഷ്ടപരിഹാര തുക പോലും നൽകുന്നതിന് തയ്യാറാവാത്ത കേന്ദ്ര, സംസ്ഥാന ഗവൺമെൻറുകളുടെ നടപടിയിൽ പ്രതിക്ഷേധിച്ച് വ്യാപാരി വ്യവസായി സമതിയുടെ നേത്യത്യത്തിൽ വർഷങ്ങളായി വ്യാപാരികൾ പ്രക്ഷോഭത്തിലാണ്, അനിശ്ച്ചിതകാല കലക്ട്രേറ്റ് ധർണ്ണ ഉൾപ്പടെ നിരവധിയായ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
ഈ വിഷയവുമായി ബന്ധപെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്യത്തിൽ ഒഴിപ്പിക്കപ്പെടുന്ന മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് തന്നെ ആക്ഷൻ കമ്മിറ്റി രൂപികരിക്കുകയും മുഖ്യമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി തുടങ്ങിയവരെ നേരിൽ കണ്ട് നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു.
വ്യാപാരികൾക്ക് ആശ്വാസമാകുന്ന വാക്കാലുള്ള മറുപടികളാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
വ്യാപാരികൾക്ക് മതിയായാ നഷ്ട പരിഹാരമോ ബദൽ സംവിധാനമോ ഇല്ലാതെയുള്ള ഒഴിപ്പിക്കലിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്യത്തിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും ഗവ: പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. നാളിതുവരെയായി കോടതി വിധി നടപ്പിലാക്കത്തതിനാൽ വിധി നടപ്പിലാക്കുന്നതിനായി ഇപ്പോഴും നിയമ യുദ്ധം തുടരുകയാണ്.

കഴിഞ്ഞ ദിവസം ദേശിയപാതയുടെ വിവിധ റീച്ചുകളുടെ നിർമ്മാണോദ്ഘാടനം നടന്നു.കടിയിറക്കപ്പെട്ട വ്യാപാരികളെ തെരുവിലേക്ക് തള്ളിവിടുന്ന തരത്തിൽ ആവരുത് വികസനം

സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കിട്ടുന്നതിലേക്കായി ആവശ്യമായ രേഖകൾ സഹിതം ദേശീയപാതാ അതോറിറ്റിക്ക് അപേക്ഷ നൽകിയ ഒഴിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മുഴുവൻ വ്യാപാരികൾക്കും എത്രയും പെട്ടന്ന് നഷ്ടപരിഹാരതുക കൈമാറണമെന്നും, വികസനങ്ങളുടെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയിൽ പ്രതിക്ഷേധ സമരം നടത്തുകയാണ്

കോവിഡ് മൂലം തകർച്ചിയിലാണ്ട വ്യാപാരികൾക്ക് ഗവ: പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകണമെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കണമെന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു,,

Post a Comment

أحدث أقدم

Join Whatsapp

Advertisement