കൊറോണ നിയന്ത്രണം; ജില്ലയിൽ ഇന്ന് മുതൽ കർശന പരിശോധന


കണ്ണൂർ : കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ചാര്‍ജെടുത്ത് പ്രവര്‍ത്തനം തുടങ്ങി. ആദ്യപടിയായി ബന്ധപ്പെട്ട ജനപ്രതിനിധികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, റവന്യൂ, ആരോഗ്യം, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം പ്രാദേശിക തലത്തില്‍ വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിലയിരുത്തി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാല്, നഗരസഭകളില്‍ രണ്ട്, പഞ്ചായത്തുകളില്‍ ഒന്ന് എന്നിങ്ങനെ 93 ഗസറ്റഡ് ഓഫീസര്‍മാരെയാണ് ജില്ലാ കലക്ടര്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചത്.
സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളോടെയാണ് നിയമനം. ഇവർക്ക് പോലിസിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തുക, ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതല. ഇതിനായി ഇവര്‍ വിവിധ ടൗണുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കും. ഓരോ ദിവസവും നടത്തിയ പരിശോധനകള്‍, കൈക്കൊണ്ട നടപടികള്‍ എന്നിവ ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.

Post a Comment

أحدث أقدم

Join Whatsapp

Advertisement