സ്കൂൾ കുട്ടികള്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാകുന്നു : പദ്ധതിയിക്ക് ഇന്ന്‌ തുടക്കം


കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ബുധനാഴ്ച തുടക്കം കുറിക്കുന്നു. കുട്ടികളിലൂടെ ബോധവത്ക്കരണം മികച്ച രീതിയില്‍ വീടുകളിലെത്തിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാക്കുന്നത്.

പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ബ്രേക്ക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ബോധവല്‍ക്കരണവും നല്‍കും. വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രോട്ടോകോള്‍, പ്രതിരോധ നടപടികള്‍, ആരോഗ്യ കാര്യങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നീ കാര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദര്‍ അവബോധം നല്‍കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement