കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ ബാങ്കുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടന. ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കാനുമാകാത്ത പശ്ചാത്തലത്തിലാണ് ആവശ്യമുയര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ മുഖ്യമന്ത്രിക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കും കത്ത് നല്‍കി.
ആറ് ആവശ്യങ്ങളാണ് ബാങ്ക് ജീവനക്കാരുടെ സംഘടന പ്രധാനമായും ഉയര്‍ത്തുന്നത്. അവയിതാണ്. ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാക്കണം. ഒരുസമയം പകുതി ജീവനക്കാരെ മാത്രം നിയോഗിക്കണം. ആഴ്ച്ചയില്‍ ഇത് മാറുന്ന രീതിയില്‍ ക്രമീകരിക്കണം. ഗര്‍ഭിണികള്‍, ശാരീരിക വൈകല്യമുളളവര്‍ എന്നിവര്‍ക്ക് അവധി നല്‍കണം. ബ്രാഞ്ചുകളിലെ തിരക്ക് ഒഴിവാക്കാന്‍ പൊലീസിനെ നിയോഗിക്കണം. അന്വേഷണങ്ങള്‍ക്കായി ഇടപാടുകാര്‍ പൂര്‍ണമായും ഫോണിനെ ആശ്രയിക്കണം. സര്‍ക്കാര്‍ ഇടപാടുകള്‍, നിക്ഷേപം, വ്യക്തിഗത വായ്പ എന്നീ ആവശ്യങ്ങള്‍ക്ക് മാത്രമായി ബാങ്കുകളിലെ സൗകര്യം പരിമിതപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ഇതുവരെ അറുനൂറിലധികം ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. ഇതാണ് ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വേണമെന്ന ആവശ്യമുയരാന്‍ കാരണം. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ പണിമുടക്കിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്.
إرسال تعليق