വാള്‍പ്പുട്ടി നിര്‍മാണ യൂണിറ്റുകള്‍ക്ക് ഇനി ജില്ലാതല പ്ലാന്റുകള്‍


വ്യവസായ വകുപ്പിന് കീഴിലുള്ള കോട്ടയം ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ സഹകരണത്തോടെ സ്ത്രീകളുടെ നേതൃത്വത്തില്‍ വാള്‍പ്പുട്ടി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് യൂണിറ്റുകള്‍ തുടങ്ങുന്നത്.  ഈ വർഷം അവസാനം പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. വനിതാ സംരംഭകര്‍ക്ക് ജില്ലാ തലത്തില്‍ പ്‌ളാന്റുകള്‍ ഒരുക്കാന്‍ ട്രാവന്‍കൂര്‍ സിമന്റ്‌സ് തന്നെ മുന്‍കൈ എടുക്കും. ആവശ്യമായ അസംസ്‌കൃത വസ്തുക്കളും നല്‍കും. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വാള്‍പ്പുട്ടി, ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കും. ട്രാവന്‍കൂര്‍ സിമന്റ്‌സിനെ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ എത്തിക്കാന്‍ ഇത്തരം നടപടികള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. നിര്‍മ്മാണ മേഖലയില്‍ ഏറെ സാധ്യയുള്ള കേരളത്തില്‍ അത് ഉപയോഗപ്പെടുത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement