ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിൽ അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ വഴി ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം. ഡപ്യൂട്ടി മാനേജർ (ഡേറ്റ സയന്റിസ്റ്റ്), മാനേജർ (ഡേറ്റ സയന്റിസ്റ്റ്), ഡപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫിസർ) തസ്തികകളിലായി 27 ഒഴിവുകളും ഡപ്യൂട്ടി മാനേജർ (സെക്യൂരിറ്റി), മാനേജർ (റീട്ടെയ്ൽ പ്രോഡക്ട്സ്) തസ്തികകളിലായി 33 ഒഴിവുകളുണ്ട്.
റിസ്ക് സ്പെഷലിസ്റ്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്പെഷലിസ്റ്റ് വിഭാഗങ്ങളിലായി 22 ഒഴിവുകളും ഉൾപ്പെടെ 86 ഒഴിവുകളിലാണ് അവസരം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വിധം: www.bank.sbiഅല്ലെങ്കിൽ www.sbi.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം.
إرسال تعليق