ഇന്ന് മാഹിയിൽ 8 കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്



 8 പോസിറ്റീവ് ഫലങ്ങളിൽ,  6 പോസിറ്റീവ്  ഫലങ്ങൾ   റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും, 2 പോസിറ്റീവ്  ഫലങ്ങൾ കേരളത്തിൽ ടെസ്റ്റ് ചെയ്തതുമാണ്. .

മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷന് അടുത്ത് താമസിക്കുന്ന ഒരാൾ,  വളവിൽ  ബീച്ചിൽ ശ്രീ കൂറുംബ ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന ഒരാൾ, രാജൻ സ്റ്റോറിനടുത്ത് താമസിക്കുന്ന ഒരാൾ, ഈസ്റ്റ് പള്ളൂർ നെല്ല്യാട്ടിൽ  ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന ഒരാൾ
എന്നിവർ ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.

PMT ഷെഡ്ഡിനടുത്ത്  താമസിക്കുന്ന 75 വയസ്സ് പ്രായമുള്ള ഓരാൾക്ക് രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

മാഹി സബ് ജയിലിനു സമീപത്ത് താമസിക്കുന്ന 19കാരന്,  കോവിഡ്  രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

ഈസ്റ്റ് പള്ളൂരിൽ ഒരു ഗർഭിണിയും, പന്തക്കലിൽ ഒരു 9 വയസുള്ള  കുട്ടിയും തങ്ങളുടെ പതിവ് രോഗ പരിശോധനയിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
    
ഇന്ന് മാഹിയിൽ 202 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

കോവിഡ് -19 പോസിറ്റീവായിരുന്ന 24 പേര്‍ ഇന്ന് രോഗമുക്തി നേടി.

ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 20-10-2020) - 124


Post a Comment

أحدث أقدم

Join Whatsapp

Advertisement