മാഹിയിൽ കോവിഡ് പിടിമുറുക്കുന്നു ഇന്ന് 50 ൽ പരം പോസറ്റീവ് കേസുകൾ



 മാഹി പള്ളി   തിരുനാൾ   മഹോത്സവം  പള്ളിക്കകത്തെ  ചടങ്ങുകളിൽ മാത്രമാക്കി   ചുരുക്കണമെന്ന ആവശ്യം  ശക്തം

മാഹിയിൽ ഇന്ന് ഏറ്റവും കൂടുതൽ പോസറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാഹി പള്ളി തിരുനാൾ മഹോത്സവം പള്ളിക്കകത്തെ ചടങ്ങുകളിൽ മാത്രമാക്കി ചുരുക്കണമെന്ന് ആവശ്യം നാനാഭാഗത്ത് നിന്നും ഉയരുകയാണ്.

മാഹിയിൽ പോലീസുക്കാർക്കടക്കമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

മലയോര മേഖലയിൽ നിന്നും കല്ലുമായി വരുന്ന ലോറികൾ നേരിട്ട് പരിശോധിച്ച് ഫൈൻ അടപ്പിക്കുന്നതിനാൽ പോലീസുക്കാരിൽ സമ്പർക്ക സാധ്യത വളരെ കൂടുതലാണ്.
ഈ സ്ഥിതി തുടർന്നാൽ മാഹി പള്ളി തിരുനാൾ ഡ്യൂട്ടിക്ക് പോലും പോലീസ് ഇല്ലാത്ത  അവസ്ഥയുണ്ടാവും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് തൊട്ടടുത്ത കോഴിക്കോട് ജില്ലയിൽ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാൽ മാഹി പള്ളി പെരുന്നാളായതിനാൽ മാഹിയിൽ കോഴിക്കോട് ജില്ലയിലെ 144 കണക്കിലെടുക്കുന്നില്ല 

പള്ളി പെരുന്നാളയതിനാൽ വെളിയിൽ ജനങ്ങൾ കൂട്ടത്തോടെ വരാനുള്ള സാധ്യതയുമുണ്ട്

ഈ ചെറിയൊരു പ്രദേശത്ത്  ഇത്രയും പോസറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ല.

ഈയൊരു സാഹചര്യത്തിൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും പള്ളി പെരുന്നാൾ പള്ളിക്കകത്തെ ചടങ്ങുകളിലേക്ക് ചുരുക്കണമെന്നും നാനാഭാഗത്തു നിന്നും അഭിപ്രായമുയരുന്നുണ്ട്

Post a Comment

أحدث أقدم

Join Whatsapp

Advertisement