അഴിയൂർ ഹാജിയാർ മദ്രസയിൽ വെച്ച് നടത്തിയ 193 പേരുടെ ആൻറിജൻ ടെസ്റ്റിൽ 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ പോസിറ്റീവായ ഏഴുപേർക്ക് തുടർ പരിശോധനയിൽ പോസിറ്റീവായി. ഹാർബർ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡിൽ 14 പേർക്കും, 2,15 വാർഡുകളിൽ നാലുപേർക്കും വീതവും 7,13,14, 18 വാർഡുകളിൽ മൂന്ന് പേർക്ക് വീതവും, 5 ,10,11, വാർഡുകളിൽ രണ്ടു പേർക്ക് വീതവും, 1,8,9,17 വാർഡുകളിൽ ഓരോ ആൾക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ കൊവിഡ് പോസിറ്റീവ് ആയവരിൽ ഏഴ് പേരിൽ തുടർ പരിശോധനയിൽ പോസിറ്റീവായി തന്നെ തുടർന്നു കോവിഡ് വ്യാപനം കണക്കിലെടുത്ത് പഞ്ചായത്ത് മുഴുവനായും അടച്ചിട്ടിരിക്കുകയാണ്.
إرسال تعليق