മാഹിയിൽ ഇന്ന് 36 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തു



36 പോസിറ്റീവ് ഫലങ്ങളിൽ,  23 RT-PCR  ടെസ്റ്റിലൂടെയും 12 പോസിറ്റീവ്  ഫലങ്ങൾ   റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും, ഒരു പോസിറ്റീവ്  ഫലം കേരളത്തിൽ ടെസ്റ്റ് ചെയ്തതുമാണ്. 

മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന മുക്കുവൻ പറമ്പ് കോളനിയിലെ 6 പേർ,  പൂഴിത്തല കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ ഒരാൾ, ചാലക്കര സബ് സെന്ററിന് സമീപത്തുള്ള  ഒരാൾ, വളവിൽ ബീച്ചിൽ താമസിക്കുന്ന 3 പേർ എന്നിവർ ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.

ചാലക്കരയിൽ ഒരു വീട്ടിൽ താമസിക്കുന്ന 9 പേർ , നെപ്പോളിയൻ പറമ്പിൽ  താമസിക്കുന്ന ഒരാൾ, ഈസ്റ്റ് പള്ളൂരിൽ താമസിക്കുന്ന ഒരാൾ, കസ്തൂർബാ ഗാന്ധി സ്കൂളിന് സമീപം താമസിക്കുന്ന ഒരാൾ, പള്ളൂരിൽ മദർ ബേക്കറിക്ക് സമീപം താമസിക്കുന്ന ഒരാൾ, ഫയർ സർവ്വീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന രണ്ട് പേർ എന്നിവർ രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ചെമ്പ്ര  HHF സ്കൂളിന് സമീപം താമസിക്കുന്ന മൂന്ന് പേർക്ക് ആരോഗ്യ വകുപ്പ് കോവിഡ്  രോഗ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

സൗദിയിൽ നിന്ന് തിരിച്ചെത്തിയ, പള്ളൂർ ഗണപതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഒരാൾ, സേലത്ത്  നിന്ന് തിരിച്ചെത്തിയ  സെമിത്തേരി റോഡിൽ താമസിക്കുന്ന മൂന്ന് പേർ, ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ കോറോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന ഒരാൾ, മലപ്പുറത്ത് നിന്നെത്തി ദന്തൽ കോളേജിനടുത്ത് താമസിക്കുന്ന ഒരു ദന്ത ഡോക്ടർ ഏന്നിവർക്ക് ഇന്ന്
നടത്തിയ കോവിഡ് പരിശോധനയിൽ   പോസിറ്റീവ് സ്ഥിരീകരിച്ചു

പന്തക്കലിൽ താമസിക്കുന്ന ഒരു ഗർഭിണിക്ക് അവരുടെ പതിവ് പരിശോധനയിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
    
ഇന്ന് മാഹിയിൽ  268 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

കോവിഡ് -19 പോസിറ്റീവായിരുന്ന 13 പേര്‍ ഇന്ന് രോഗമുക്തി നേടി.

ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 22-10-2020) - 142

Post a Comment

أحدث أقدم

Join Whatsapp

Advertisement