23 പോസിറ്റീവ് ഫലങ്ങളിൽ, 4 ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 17 ഫലങ്ങൾ റാപിഡ് അന്റിജൻ ടെസ്റ്റിലൂടെയും 2 ഫലങ്ങൾ ട്രൂനാറ്റ് ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.
മുൻപ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട വാർഡ് 10 ൽ 2 പേര്‍ , മഞ്ചക്കലിൽ ഒരു വീട്ടിലെ 2 പേര്‍ , പാറക്കൽ ബീച്ചിൽ ഓരാൾ, വളവിൽ ബീച്ചിൽ ഓരാൾ, പൂഴിത്തല ബീച്ചിൽ 3 പേര്‍ , മാഹി പോലീസ് സ്റ്റേഷനിലും പള്ളൂർ പോലീസ് സ്റ്റേഷനിലും ഓരോ പോലീസുകാർ വീതം, വാർഡ്-9 ൽ ഒരു പോലീസുകാരന്റെ സമ്പർക്കത്തിലുള്ള 2 പേര്‍ എന്നിവർക്ക് ഇന്ന് പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇടയിൽപീടിക ജനതാ ബേക്കറിക്ക് സമീപം ഒരു വീട്ടിലെ 6 പേര്‍, ചെറുകല്ലായിലെ 2 പേര്‍ , ചൂടിക്കൊട്ട ദേവി അപാർട്മെന്റിലെ 2 പേര്‍ എന്നിവർക്ക് രോഗലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
കോഴിക്കോട് സ്വദേശിയായ, KTC പെട്രോൾ പമ്പിലെ ഒരു ജീവനക്കാരന് നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് രോഗ നിർണയ ടെസ്റ്റിൽ ഇന്ന് രോഗം സ്ഥരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 224 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ്-19 പോസിറ്റീവായി മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 15 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്തു.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ (10-10-2020) - 283
إرسال تعليق