ഇതിൽ 13 പോസിറ്റിവ് ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും 10 ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 23 പേരിൽ 20 പേരും അവരവരുടെ പ്രദേശങ്ങളിൽ ഇയ്യിടെ പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ടവരാണ്.
പെട്ടിപാലത്തിനടുത്ത് ഒരു വീട്ടിലെ 6 പേർ, ടിവി റിലേ സ്റ്റേഷൻ നടുത്ത് ഒരു പോലീസ് കോൺസ്റ്റബിൾ, വാർഡ് ഏഴിൽ ഒരാൾ, വാർഡ് പത്തിൽ 2 പേർ, വാർഡ് പതിമൂന്നിൽ 2 വീടുകളിലായി 4 പേർ, പൂഴിത്തല ബീച്ചിൽ 4 പേർ, വളവിൽ ബീച്ചിൽ 2 പേർ എന്നിവർ ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ പെടുന്നു.
ചാലക്കര ശ്രീ നാരായണ മഠത്തിന് സമീപം താമസിക്കുന്ന ഒരാളും, വാർഡ് 14ൽ താമസിക്കുന്ന ഒരാളും നിരീക്ഷത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ കോവിഡ് രോഗ നിർണയ
പരിശോധനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വാർഡ് 9ൽ കമ്മ്യൂണിറ്റി ഹാളി ന് സമീപം താമസിക്കുന്ന 14കാരിക്ക് രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 372 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ്-19 പോസിറ്റീവായി മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 16 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്തു.
إرسال تعليق