4 പോസിറ്റീവ് ഫലങ്ങൾ RTPCR-ടെസ്റ്റിലൂടെയും 18 പോസിറ്റീവ് ഫലങ്ങൾ റാപിഡ് അന്റിജൻ ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.
മുൻപ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട - പാറക്കൽ ബീച്ചിൽ 7 പേർ, വളവിൽ ബീച്ചിൽ 4 പേർ, മാഹി കെ. ടി. സി. പെട്രോൾ പമ്പിൽ 2 പേര്‍ , ചൂടിക്കൊട്ട ദേവി അപാർട്ട്മെന്റിൽ താമസിക്കുന്ന 3 പേർ, പൂഴിത്തല കമ്മ്യൂണിറ്റി ഹാളിന് അടുത്ത് താമസിക്കുന്ന 2 പേർ, വളവിൽ കോസ്റ്റൽ പോലീസ് സ്റ്റേഷന് അടുത്ത് താമസിക്കുന്ന പള്ളൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരൻ, ചൂടിക്കൊട്ട GH റോഡിൽ താമസിക്കുന്ന ഒരാൾ, ചാലക്കര പെട്ടിപ്പാലത്തിനടുത്ത് താമസിക്കുന്ന ഒരാൾ എന്നിവർക്ക് ഇന്ന് പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇടയിൽ പീടികയിൽ താമസിക്കുന്ന 53 വയസ്സുള്ള ഒരു സ്ത്രീക്ക് രോഗലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 254 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായി രുന്ന 52 പേര്‍ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 12-10-2020) - 267.
إرسال تعليق