കൊവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയർന്ന നിരക്കിലെത്തും. പ്രതിദിനം ഇരുപതിനായിരം കൊവിഡ് രോഗികൾ വരെ ഉണ്ടാകുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയത്. വരും ദിവസങ്ങൾ നിർണായകമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ജനങ്ങൾ ജാഗ്രത പാലിക്കണം. സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം. കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. നിലവിൽ
സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എബ്രഹാം വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.
إرسال تعليق