ഇന്ന് മാഹിയിൽ 16 കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത് ഒരു കോവിഡ് മരണവും ഇന്ന് മാഹി GHൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



16 പോസിറ്റീവ് ഫലങ്ങളിൽ  8 പോസിറ്റീവ് ഫലങ്ങൾ RTPCR  ടെസ്റ്റിലൂടെയും, 8 പോസിറ്റീവ് ഫലങ്ങൾ   റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്.

മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന വളവിൽ  ബീച്ചിലെ 2 പേർ, ചെമ്പ്ര റേഷൻ കടയ്ക്ക് സമീപം ഒരു വീട്ടിലെ 4 പേർ, പന്തക്കലിലെ സിമൻറ് പീടികയ്ക്ക് സമീപം താമസിക്കുന്ന ഒരാൾ,  പന്തക്കൽ പോലീസ്  ക്വാർട്ടേഴ്സിൽ  താമസിക്കുന്ന ഒരാൾ എന്നിവർ ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.

ആനവാതിൽക്കൾ താമസിക്കുന്ന ഒരാൾ, രാജൻ സ്റ്റോറിനടുത്ത്  താമസിക്കുന്ന ഒരാൾ, ചെറുകല്ലായ് ടി.വി. റിലേ   സ്റ്റേഷനടുത്ത് താമസിക്കുന്ന ഒരാൾ, ചെമ്പ്ര താമസക്കാരായ ഒരു സ്ത്രീയും പുരുഷനും, ചാലക്കര ഡെന്റൽ കോളേജിനടുത്ത് താമസിക്കുന്ന ഒരാൾ, മുക്കുവൻ പറമ്പ് കോളനിയിൽ താമസിക്കുന്ന ഒരാൾ, പന്തക്കൽ പബ്ളിക് ലൈബ്രറിക്ക് സമീപം താമസിക്കന്ന ഒരാൾ എന്നിവർ രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇന്ന് മാഹിയിൽ 178 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

കോവിഡ് -19 പോസിറ്റീവായിരുന്ന 14 പേര്‍ ഇന്ന് രോഗമുക്തി നേടി.

ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 19-10-2020) - 142. 

 പൂഴിത്തല പള്ളി പറമ്പത്ത് കോളനിയിൽ താമസക്കാരിയായ  82  വയസ്സ് പ്രായമായ ഒരു കോവിഡ് രോഗി   ഇന്ന് മാഹി സർക്കാർ  ആശുപത്രിയിൽ വച്ച് മരണമടയുകയുണ്ടായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement