15 പോസിറ്റീവ് ഫലങ്ങളും റാപിഡ് അന്റിജൻ ടെസ്റ്റിലൂടെയാണ് ലഭ്യമായത്.
മുൻപ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട ചാലക്കര സതീഷ് ബേക്കറിക്ക് സമീപം ഒരു വീട്ടിലെ 7 പേര്‍ , മാഹി കെ. ടി. സി. പെട്രോൾ പമ്പിൽ 5 പേര്‍ , ഈസ്റ്റ് പള്ളൂര്‍ നെല്ലിയാട്ട് അമ്പലത്തിന് സമീപം ഒരാൾ എന്നിവർക്ക് ഇന്ന് പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഈസ്റ്റ് പള്ളൂരിൽ സ്പിന്നിംഗ് മില്ലിന് സമീപം ഒരാൾക്കും, മാഹി എസ്. പി. ഓഫീസിന് സമീപം ഒരു സ്ത്രീക്കും രോഗലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 63 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 4 പേര്‍ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 11-10-2020) - 294
إرسال تعليق