പൊതുവിഭാഗത്തിലെ സമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം


ഒരുവിധ സംവരണത്തിനും അർ‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർ‍ക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർ‍വീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ‍ ഭേദഗതി വരുത്താൻ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതൽ‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.  

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടർന്ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിൽ‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സർ‍ക്കാർ‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളിൽ ശുപാർശ സമർ‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരൻ നായർ ചെയർമാനും അഡ്വ. കെ. രാജഗോപാലൻ നായർ മെമ്പറുമായി ഒരു കമ്മീഷനെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ ശുപാർ‍ശകൾ പരിഗണിച്ചാണ് മാനദണ്ഡങ്ങൾ‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനർ‍ഹമായവരെ തീരുമാനിക്കുന്നത്.

നിലവിൽ പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കും പിന്നോക്ക സമുദായങ്ങൾക്കുമായി 50 ശതമാനം സംവരണമാണ് നൽകുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തിൽ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement