കേരളത്തിലെ ആനവണ്ടികൾ ഇനി തുരുമ്പെടുത്ത് നശിക്കില്ല; മിൽമയുമായി സഹകരിച്ച് “ഫുഡ് ട്രക്ക്” പദ്ധതിയുമായി കെ എസ് ആർ ടി സി.
കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക് ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കി മാറ്റും. മിൽമയുടെ ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പദ്ധതി പ്രഖ്യാപിച്ചത്
إرسال تعليق