വയസ്സ് തിരുത്തി ജോലിയിൽ തുടർന്നു; കണ്ണൂരിൽ വാണിജ്യനികുതി ഓഫീസർക്ക് തടവും പിഴയും
വയസ്സ് തിരുത്തി മൂന്നുവർഷം ജോലിയിൽ തുടർന്ന വാണിജ്യനികുതി ഇൻസ്പക്ടർക്ക് രണ്ടുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ഈടാക്കും . കണ്ണൂരിൽ വാണിജ്യനികുതി ഇൻസ്പക്ടറായിരുന്ന മണ്ണാർക്കാട് സ്വദേശി എം.എം. കമാലിനാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 1947 സെപ്റ്റംബർ 15-ന് ജനിച്ച കമാൽ സർവീസ് ബുക്കിൽ ജനനത്തീയതി 1950 സെപ്റ്റംബർ 15 എന്ന് തിരുത്തുകയായിരുന്നു. സാധരണഗതിയിൽ വിരമിക്കേണ്ട തീയതിക്കുശേഷവും രണ്ടുവർഷത്തിലധികം സർവീസിൽ തുടർന്ന കമാൽ ശമ്പളയിനത്തിലും മറ്റുമായി ഏകദേശം രണ്ടര ലക്ഷത്തോളം രൂപ അനർഹമായി കൈപ്പറ്റി. 2004 സെപ്റ്റംബർ ഒന്നിനാണ് കള്ളത്തരം കണ്ടെത്തി കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കേസെടുത്തത്.
إرسال تعليق