പയ്യന്നൂര്‍ കെ എസ് ഇ ബിയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പതിനെട്ട് ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഓഫീസും പരിസരവും പയ്യന്നൂര്‍ അഗ്‌നിശമന സേനാവിഭാഗത്തിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.
താല്‍ക്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തനം നടത്തുന്നത്. അതിനാല്‍ ഉപഭോക്താക്കള്‍ പരമാവധി ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെടാതെ ആറ് ജീവനക്കാരെ മൂന്ന് സെക്ഷനുകളായി ജോലി ഏല്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
إرسال تعليق