കണ്ണൂർ: പുതിയതെരു കാട്ടാമ്പള്ളി റോഡിൽ അനധികൃത വാഹന പാർക്കിങ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി
ഏറെ അപകട സാധ്യത നില നിൽക്കുന്ന ഇവിടെ മയ്യിൽ കൊളച്ചേരി കാട്ടമ്പള്ളി ഭാഗത്തേക്ക് പോകാനുള്ള ആളുകൾ നിൽക്കുന്ന സ്ഥലവും മറുവശത്ത് ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ് നടത്തുന്നത്.
ഗതാഗത കുരുക്ക് രൂക്ഷമാകുന്ന ഈ ഭാഗങ്ങൾ പാർക്കിങ്ങ് കൂടിയാകുമ്പോൾ ദുരിതം കൂടുകയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് എത്രയും പെട്ടന്ന് ഇതിനൊരു അറുതി ഉണ്ടാകണമെന്നു വ്യാപാരികൾ പറഞ്ഞു
إرسال تعليق