കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിൽ മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ടം ഉത്ഘാടനം നാളെ മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺലൈനായി നിര്‍വ്വഹിക്കും


കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിൽ മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ടമായുള്ള സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.

കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കി നിര്‍മ്മാണം തുടങ്ങുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 8 നിലകളിലായി 400 കിടക്കകളും, 14 ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളും, 54 ഐ.സി.യു. കിടക്കകളും, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ആള്‍ട്രാ സൗണ്ട് സ്‌കാന്‍ മുതലായവയെല്ലാം അടങ്ങുന്ന റേഡിയോളജി സ്യൂട്ട് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. സമയ ബന്ധിതമായി രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement