പ്രശസ്ത സീരിയല്‍ നടൻ ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ശബരി അഭിനയിച്ചു കൊണ്ടിരുന്നത്.
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് സ്വാമി അയ്യപ്പൻ, സ്ത്രീപഥം തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.
إرسال تعليق