കൊവിഡ് വ്യാപനം: ആള്‍ക്കൂട്ട അവസാനിപ്പിച്ച്‌ യുഡിഎഫ്, ഇനി പ്രതിഷേധം മാത്രം




തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍്റെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്നു പ്രക്ഷോഭങ്ങള്‍ താത്കാലികമായി നി‍ര്‍ത്തി വയ്ക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ടസമരങ്ങള്‍ താത്കാലികമായി നി‍ര്‍ത്തിവയ്ക്കുന്നതെന്നും സര്‍ക്കാരിനെതിരായ പ്രതിഷേധം ഇനിയും തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഇന്ന് രാവിലെ യുഡിഎഫ് നേതക്കാള്‍ തമ്മില്‍ അനൗദ്യോ​ഗികമായി നടത്തിയ ച‍ര്‍ച്ചയിലാണ് ആള്‍ക്കൂട്ടസമരം താത്കാലികമായി നി‍ര്‍ത്തിവയ്ക്കാന്‍ ധാരണയായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച്‌ പ്രത്യേകിച്ചും യുഡിഎഫ് അതിശക്തമായ സമരമാണ് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയത്. പലപ്പോഴും ഈ സമരങ്ങള്‍ പൊലീസ് നടപടിയിലും സംഘ‍ര്‍ഷത്തിലുമാണ് അവസാനിക്കാറുള്ളത്.

സ്വ‍ര്‍ണക്കടത്ത്, ലൈഫ് മിഷന്‍, സ്പ്രിം​ഗ്ള‍ര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സ‍ര്‍ക്കാരിനെ കടന്നാക്രമിച്ചു കൊണ്ട് യുഡിഎഫ് സമരം നടത്തിയിരുന്നു. യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരങ്ങള്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായി മുഖ്യമന്ത്രിയും സിപിഎമ്മും നിരന്തരം വിമ‍ര്‍ശിച്ചിരുന്നു.

കൊവിഡ് വ്യാപനം മുന്‍നി‍ര്‍ത്തി സര്‍ക്കാര്‍ സമരങ്ങള്‍ക്കെതിരെ പ്രചരണം ശക്തമായതും തിരുവനന്തപുരത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം നി‍ര്‍ത്തിവയ്ക്കുക എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. കെ.െഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്‍്റെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement