ബഫർസോൺ പ്രഖ്യാപനം:ഡിഎഫ്ഒ ഓഫീസിലേയ്ക്ക് നാളെ ഇരിട്ടിയിൽ നിന്ന് പ്രതിഷേധ മാർച്ച്


ആറളം -കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റും 2.1കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനമിറക്കിയ നടപടിയിൽ പ്രതിഷേധിച്ച് അസംഘടിത തൊഴിലാളി കോൺഗ്രസ് പോരാവൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ ആറളം വന്യജീവി സങ്കേതം ഡിഎഫ്ഒ ഓഫീസിലേയ്ക്ക് സെപ്റ്റംബർ 16ന് 10 മണിക്ക് ( നാളെ)ഇരിട്ടിയിൽ നിന്ന് പ്രതിഷേധ മാർച്ച് നടത്തും. മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും. നേതാക്കൾ പങ്കെടുക്കും.

കൊട്ടിയൂർ ഉൾപ്പെടുന്നമലയോര മേഖലയിലെ കർഷകരെയും തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുന്ന തരത്തിലാണ് പുതിയ ബഫർ സോൺ പ്രഖ്യാപനമെന്നും. ഇതിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്,അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ ആൻ്റെണി എന്നിവർ പറഞ്ഞു

Post a Comment

أحدث أقدم

Join Whatsapp

Advertisement