കോവിഡിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാൻ വിർച്വൽ ക്യൂ സംവിധാനം _'ഇ സമയം'_ ഒരുങ്ങി.
ഓഫീസ് സന്ദർശനത്തിനുള്ള ടോക്കൺ esamayam.kseb.in എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.
സൈറ്റിൽ ഫോൺ നമ്പർ നൽകിയാൽ ഒ.ടി.പി ലഭിക്കും. ഈ ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്ത് പേരും മറ്റ് വിവരങ്ങളും നൽകാം.
തുടർന്ന് സന്ദർശിക്കേണ്ട ഓഫീസിന്റെ പേരും, ഉദ്യോഗസ്ഥന്റെ പേരും, സമയവും, (ചാനൽ ഇടുക്കി) സന്ദർശനോദ്ദേശ്യവും തെരഞ്ഞെടുക്കണം.
വൈകാതെ ടോക്കൺ നമ്പരും സമയവും എസ്.എം.എസായി ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം വെള്ളയമ്പലം, കേശവദാസപുരം എന്നീ രണ്ട് സെക്ഷൻ ഓഫീസുകളിലേക്കാണ് ഓൺലൈൻ ടോക്കൺ സംവിധാനം നിലവിൽ വന്നിരിക്കുന്നത്.
വൈകാതെ ഈ സൗകര്യം എല്ലാ ഓഫീസുകളിലേക്കും ലഭ്യമാവും.
إرسال تعليق