കണ്ണപുരം ബഡ്‌സ് സ്‌കൂളിന് ഇനി മുതല്‍ ഓഡിറ്റോറിയവും ഷട്ടില്‍ കോര്‍ട്ടും


കണ്ണൂർ: കണ്ണപുരം പഞ്ചായത്തില്‍ നിര്‍മ്മിച്ച ഷട്ടില്‍ കോര്‍ട്ടിന്റെയും ബഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും  ഉദ്ഘാടനം കണ്ണപുരം ചുണ്ട ബഡ്‌സ് സ്‌കൂള്‍ പരിസരത്ത് നടന്നു. ഓഡിറ്റോറിയത്തിന്റെ  ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും  ഷട്ടില്‍ കോര്‍ട്ടിന്റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യയും  നിര്‍വഹിച്ചു.
  കണ്ണപുരം പഞ്ചായത്ത് 2018 - 19 വാര്‍ഷിക പദ്ധതിയിലാണ്  ബഡ്‌സ് സ്‌കൂള്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതിക്ക് രൂപം നല്‍കിയത്.  ജില്ലാ പഞ്ചായത്തിന്റെ വിഹിതമായ  30.40 ലക്ഷവും കണ്ണപുരം പഞ്ചായത്ത് തനത് ഫണ്ട് വിഹിതമായി പതിനായിരം രൂപയും വകയിരുത്തി 30.50 ലക്ഷത്തിന്റേതാണ് പദ്ധതി.
ചടങ്ങില്‍ കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈന,  സെക്രട്ടറി എം കെ നാരായണന്‍ കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി നിതകൃഷ്ണന്‍, വി എസ് സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement