ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന് കൊവിഡ്

 


ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൃഷ്ണദാസ് തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലും ബി.ജെ.പി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു.

എന്‍.ഡി.എ യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇതോടെ ഇവരും നിരീക്ഷണത്തില്‍ പോകേണ്ടിവരും

Post a Comment

أحدث أقدم

Join Whatsapp

Advertisement