പ്ലസ്​ വൺ പ്രവേശനം :കണ്ടെയിന്‍മെന്റ് സോണിലുള്ളവർക്ക്​ ഓൺലൈനായും പ്രവേശനം നേടാം



തിരുവനന്തപുരം: കോവിഡ്​ സാഹചര്യത്തിൽ പ്ലസ്​ വൺ പ്രവേശനം നേടാൻ കഴിയാത്തവർക്കായി ഓൺലൈൻ  പ്രവേശന സൗകര്യമൊരുക്കും.കൺടൈന്മെന്റ്​ സോണിലുള്ളവർ, കോവിഡ്​ നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക്​ ഈ മാസം 17 മുതൽ കാൻഡിഡേറ്റ്​ ലോഗിനിലൂടെയാണ്​ സൗകര്യമൊരുക്കുന്നത്​.

കാൻഡിഡേറ്റ്​ ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന്​ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്​ത കോപ്പികൾ അപ്​ലോഡ്​ ചെയ്യാം.ഒന്നാം ഓപ്​ഷനിലുള്ളവർ സ്​ഥിര പ്രവേശനത്തിനും അല്ലാത്തവർ സ്ഥിര പ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. ഓൺലൈനായി ജോയിൻ ചെയ്യാൻ സർട്ടിഫിക്കറ്റ്​​ വിവരങ്ങൾ അപ്​ലോഡ് ചെയ്​തുകഴിഞ്ഞാൽ അലോട്ട്​മെൻറ്​ ലഭിച്ച സ്​കൂൾ പ്രിൻസിപ്പലിന്റെ ലോഗിനിൽ ഇവ ലഭ്യമാകും.

പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫൈ ചെയ്​ത്​ സാധുത ഉറപ്പാക്കി ​പ്രവേശനത്തിന്​ അനുമതി നൽകും.പ്രിൻസിപ്പലിന്റെ അനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്​ക്കേണ്ട തുക ഓൺലൈനായി കാൻഡിഡേറ്റ്​ ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ അടച്ച്​ പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഓൺലൈൻ പ്രവേശനം നേടുന്നവർ സ്​കൂളിൽ നേരിട്ട്​ ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ്​ രേഖകളും പി.ഡി അക്കൗണ്ടിൽ അടയ്​ക്കേണ്ട ഫീസും പ്രിൻസിപ്പലിന്​ സമർപ്പിക്കണം. 

Post a Comment

أحدث أقدم

Join Whatsapp

Advertisement