കാൻഡിഡേറ്റ് ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യാം.ഒന്നാം ഓപ്ഷനിലുള്ളവർ സ്ഥിര പ്രവേശനത്തിനും അല്ലാത്തവർ സ്ഥിര പ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. ഓൺലൈനായി ജോയിൻ ചെയ്യാൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ അലോട്ട്മെൻറ് ലഭിച്ച സ്കൂൾ പ്രിൻസിപ്പലിന്റെ ലോഗിനിൽ ഇവ ലഭ്യമാകും.
പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നൽകും.പ്രിൻസിപ്പലിന്റെ അനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്ക്കേണ്ട തുക ഓൺലൈനായി കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഓൺലൈൻ പ്രവേശനം നേടുന്നവർ സ്കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ് രേഖകളും പി.ഡി അക്കൗണ്ടിൽ അടയ്ക്കേണ്ട ഫീസും പ്രിൻസിപ്പലിന് സമർപ്പിക്കണം.
Post a Comment