അൺലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സ്കൂളുകള്‍ തുറക്കാനൊരുങ്ങി ഒമ്പത് സംസ്ഥാനങ്ങൾ


അൺലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്‌കൂളുകൾ തുറക്കുന്നുവെന്ന വാർത്ത സെപ്റ്റംബർ ആദ്യ ആഴ്ചയാണ് പുറത്തുവരുന്നത്. എന്നാൽ പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായതുകൊണ്ട് സ്‌കൂളുകൾ തുറക്കേണ്ട എന്ന നിലപാടിലാണ് മിക്കവരും.

ഈ പശ്ചാത്തലത്തിൽ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുന്നത്/തുറക്കാത്തത് എന്ന സംശയം നമ്മുടെ ഉള്ളിലുണ്ടാകുക സ്വാഭാവികമാണ്. ഒൻപതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്‌കൂളുകൾ തുറക്കുന്നത്.

സ്‌കൂൾ തുറക്കുന്ന സംസ്ഥാനങ്ങൾ :

ഹരിയാന
പഞ്ചാബ്
ചത്തീസ്ഗർ
ഝാർഖണ്ഡ്
ബിഹാർ
മധ്യ പ്രദേശ്
ആന്ധ്രാ പ്രദേശ്
അസം
കർണാടക

സ്‌കൂൾ തുറക്കില്ലാത്ത സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര
ഡൽഹി
തമിഴ്‌നാട്
ഗുജറാത്ത്
പശ്ചിമ ബംഗാൾ
ഉത്തരാഖണ്ഡ്
കേരളം
ഗോവ

നിലപാട് വ്യക്തമാക്കാത്ത സംസ്ഥാനങ്ങൾ

തെലങ്കാന
ഉത്തർ പ്രദേശ്
രാജസ്ഥാൻ

ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ കുറഞ്ഞത് ആറ് അടി അകലം ഉണ്ടായിരിക്കണംെന്ന് മാർഗനിർദേശകത്തിൽ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കും. ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്‌കൂൾ തുറക്കുന്നതിനെ കുറിച്ച് അറിയിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂളുകൾ ഉൾപ്പെടെ അടച്ചിട്ടത്. മാർച്ചിൽ സ്‌കൂളുകൾ അടച്ചതിന് ശേഷം അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിച്ചത് ഓൺലൈനായിട്ടായിരുന്നു. രാജ്യം അൺലോക്ക് പ്രക്രിയയുടെ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ മെട്രോ സർവീസുകളടക്കം പ്രവർത്തിപ്പിക്കാൻ തീരുമാനമായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement