കുടുംബശ്രീ സംരംഭകത്വ പ്രോത്സാഹനം: അപേക്ഷ ക്ഷണിച്ചു


ജില്ലാ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സംരംഭകത്വ പ്രോത്സാഹനത്തിന് സ്റ്റാര്‍ട്ട് അപ്പ് ഫണ്ട്' എന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ധനസഹായം. അഞ്ചില്‍ കുറയാത്ത അംഗങ്ങളുള്ളതും ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരുമായ വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ബിഎസ്എന്‍എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, റബ്‌കോ ബില്‍ഡിംഗിന് സമീപം, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ സപ്തംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0497 2702080 ല്‍ ലഭിക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement