കണ്ണൂർ. നടുവനാട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന വീട് സന്ദർശിക്കാൻ പോയ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി, കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി എന്നിവരടങ്ങിയ കോൺഗ്രസ് നേതൃസംഘത്തെ കയ്യേറ്റം ചെയ്ത സി.പി.എം പ്രവർത്തകരുടെ നടപടി തനി പ്രാകൃതമാണെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആരോപിച്ചു.
ബോംബ് സ്ഫോടനത്തിനു പിന്നിലെ സി.പി.എം. ബന്ധം പുറം ലോകം അറിയാതിരിക്കാനുള്ള വൃഥാ ശ്രമമാണ് അവർ നടത്തുന്നത്. സി.പി.എം നേതൃത്വത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്ണൂർ ജില്ലയിലെ ബോംബ് നിർമ്മാണമെന്ന് തെളിയുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്.
കോൺഗ്രസ് നേതാക്കളെ കായികമായി നേരിടാനാണ് സി.പി.എം ശ്രമമെങ്കിൽ ആ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് സജീവ് ജോസഫ് മുന്നറിയിപ്പ് നൽകി.
إرسال تعليق