ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 97,570 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.
ഒരുദിവസം രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1201 മരണമാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്
46,59,985 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ.
77472 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.
2,86,59,610 പേര്‍ക്കാണ് ലോകത്താകെ കൊവിഡ് ബാധിച്ചത്. 66,36,247 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്.
إرسال تعليق