പരിയാരം : പരിയാരത്ത് പോലീസിനെ അക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ പിലാത്തറ , മണ്ടുർ സ്വദേശികളായ ശരത് , വിന്ധ്യഷ് , വിനീത് എന്നിവരെയാണ് പരിയാരം സിഐ കെ വി ബാബു അറസ്റ്റ് ചെയ്തത് ഒരു പ്രണയ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഘം പോലിസിനെ ആക്രമിച്ചത്.
പരാതികൾ സംസാരിക്കാനായി വിളിച്ചുവരുത്തിയവർ പോലീസ് സ്റ്റേഷനിൽ എസ് ഐ യുടെ മുന്നിൽ വെച്ച് പരസ്പരം ഏറ്റുമുട്ടി . ഇന്നലെ രാവിലെ പത്തോടെ പരിയാരം പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം . ഇവരെ പിടിച്ചുമാറ്റാനെത്തിയ ജി ഡി ചാർജ് പ്രമോദിനും മർദ്ദനമേറ്റു . മൂന്നുപേരെയും പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു . മണ്ടൂരിലെ മന്ദ്യത്ത് വീട്ടിൽ കെ.വി.ശരത്ത് ( 24 ) , സി എം നഗറിലെ കളത്തിൽ വളപ്പിൽ കെ.വി.വിന്ദേഷ് ( 24 ) , പിലാത്തറ കളത്തിൽ വളപ്പിൽ വിനീത് ( 34 ) എന്നിവരെയാണ് പ്രിൻസിപ്പൽ എസ് ഐ എം.പി.ഷാജി അറസ്റ്റ് ചെയ്തത് . മർദ്ദനത്തിൽ പരിക്കേറ്റ പോലീസുകാരൻ പ്രമോദിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . പത്തുമിനുട്ടോളം സ്റ്റേഷനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പോലീസുകാർ ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തിയത് . ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മർദ്ദിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് . വിവാഹം സംബന്ധിച്ചുണ്ടായ ചില പ്രശ്നങ്ങളെച്ചൊല്ലി ലഭിച്ച പരാതികൾ പ്രകാരമാണ് മൂവരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് . സംസാരിച്ചുകൊണ്ടിരിക്കെ ഇവർ പരസ്പരം തെറിവിളിച്ചുകൊണ്ട് തമ്മിലടിക്കുകയായിരുന്നു .
إرسال تعليق