പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളിലെ 21 തീരദേശ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (സപ്തംബര്‍ 23 ബുധനാഴ്ച) ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സി കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും.
രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പയ്യന്നൂര്‍ മണ്ഡലം റോഡ് പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍എയും കല്യാശ്ശേരി മണ്ഡലത്തിലെ ഉദ്ഘാടന പരിപാടിയില്‍ ടി വി രാജേഷ് എംഎല്‍എയും അധ്യക്ഷനാകും. പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി ഗ്രാമപഞ്ചായത്ത്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധികളിലെ ഒമ്പത് റോഡുകളും കല്യാശ്ശേരി മണ്ഡലത്തിലെ ഏഴോം, മാടായി, ചെറുതാഴം, മാട്ടൂല്‍, കല്യാശ്ശേരി, ചെറുകുന്ന്, പട്ടുവം എന്നീ പഞ്ചായത്ത് പരിധിയിലെ 12 റോഡുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
2. 76 കോടി ചെലവിലാണ് പയ്യന്നൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തി നടപ്പാക്കുന്നത്. പയ്യന്നൂര്‍ നഗരസഭയിലെ – കണ്ടങ്കാളി സ്‌കൂള്‍ കിഴക്കേ കണ്ടങ്കാളി റോഡ് (29 ലക്ഷം), കണ്ടങ്കാളി സ്‌കൂള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് (51.2 ലക്ഷം), പെരുമ്പ കാപ്പാട് റോഡ് (56.5 ലക്ഷം), കാനായി തോട്ടം കടവ് മീങ്കുഴി ഡാം റോഡ് (26 ലക്ഷം) എന്നിവയും രാമന്തളി ഗ്രാമപഞ്ചായത്തിലെ മാന്താന്‍ തോട് നീല കരച്ചാല്‍ റോഡ് (14.9 ലക്ഷം), എട്ടിക്കുളം പിഎച്ച്‌സി നിരപ്പന്‍ ചാല്‍ ലിങ്ക് റോഡ് നവീകരണവും കള്‍വര്‍ട്ടിന്റെ നിര്‍മ്മാണവും (22 ലക്ഷം) കൊവ്വപ്പുറം കിഴക്ക് ജനകീയ റോഡ് (29.25 ലക്ഷം) ശ്രീ ദുര്‍ഗ്ഗ പെരിങ്ങവയല്‍ റോഡ് (27.30 ലക്ഷം), കിണര്‍മുക്ക് മുതുകുന്ന് റോഡ് (20.20 ലക്ഷം) എന്നീ റോഡുകളുടെ പ്രവൃത്തിയാണ് ഉദ്ഘാനം ചെയ്യുന്നത്.
കല്യാശ്ശേരി മണ്ഡലത്തില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന 12 തീരദേശ റോഡുകളുടെ നവീകരണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി – മുട്ടുകണ്ടി- ഏഴോം റോഡ് (74 ലക്ഷം), ഏഴോം കോട്ടക്കീല്‍ തീരദേശ റോഡ് (28 ലക്ഷം), മാടായി പഞ്ചായത്തിലെ പ്രതിഭ ടാക്കീസ് – വെങ്ങര ഗവ വെല്‍ഫയര്‍ യു.പി സ്‌കൂള്‍ റോഡ് (69 ലക്ഷം), ചെറുതാഴം പഞ്ചായത്തിലെ വയലപ്ര പാര്‍ക്ക് – റഗുലേറ്റര്‍ കം ബ്രിഡ്ജ് റോഡ് (22.7 ലക്ഷം), കണ്ണപുരം പഞ്ചായത്തിലെ ആയിരം തെങ്ങ്-കേളംകൂര്‍ റോഡ് (12.5 ലക്ഷം), മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍-മടക്കര തെക്ക് മുനമ്പ് റോഡ് (38.9 ലക്ഷം),കല്യാശ്ശേരി പഞ്ചായത്തിലെ സിആര്‍സി – കൂര്‍ബക്കാവ് – ഇരിണാവ് ഡാം റോഡ് (35 ലക്ഷം), ചെറുകുന്ന് പഞ്ചായത്തിലെ താവം ശ്രീ ശക്തി ടാക്കീസ്- ദാലില്‍ റോഡ് (58 ലക്ഷം), ചെറുകുന്ന്-ഇട്ടമ്മല്‍- കട്ടകുളം റോഡ് (31 ലക്ഷം), താവം പോസ്റ്റ് ഓഫീസ്-പള്ളിക്കര റോഡ് (56.5 ലക്ഷം) മുങ്ങത്തടം- കവിണിശ്ശേരി-ഒതയമ്മാടം റോഡ് (19.4 ലക്ഷം), പട്ടുവം പഞ്ചായത്തിലെ മംഗലശ്ശേരി-കരിക്കാന്‍ അമ്പലം- കുഞ്ഞിമുറ്റം റോഡ് ( 55 ലക്ഷം) എന്നീ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. കല്യാശ്ശേരി മണ്ഡലത്തിൽ 12 തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് സെപ്റ്റംബർ 23, 2020 In "കണ്ണൂര്‍ " പ്രളയാനന്തര പുനർനിർമ്മാണത്തിന് തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തണം: കെ വി സുമേഷ്
إرسال تعليق