കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 10.40 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി


മട്ടന്നൂർ: അബുദാബിയിലേക്ക് പോകാനെത്തിയ വടകര ഓർക്കാട്ടേരി സ്വദേശി വിപിൻ വേണുവിൽനിന്നാണ് അനധികൃതമായി കൊണ്ടുപോകുന്ന വിദേശ കറൻസി പിടിച്ചത്. യു.എസ്. ഡോളർ, യു.എ.ഇ. ദിർഹം, ചൈനീസ് യുവാൻ എന്നിവയാണ് പിടികൂടിയത്. സി.ഐ.എസ്.എഫ്. പിടികൂടിയ വിദേശ കറൻസി കസ്റ്റംസിന് കൈമാറുകയായിരുന്നു. കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

1 تعليقات

إرسال تعليق

أحدث أقدم

Join Whatsapp

Advertisement