തിരുവനന്തപുരം :- മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങിലേക്കു തലസ്ഥാനത്തു നിന്ന് അവധിക്കാല പ്രത്യേക തീവണ്ടി സർവീസുകൾ നടത്തും.
മംഗളൂരുവിൽ നിന്ന് 12, 19, 26, മേയ് 3 തീയതികളിൽ വൈകീട്ട് 6-നു പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 6.35-ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും. മടക്കയാത്രയിൽ തിരുവനന്തപുരത്തു നിന്ന് 13, 20, 27, മേയ് 4 എന്നീ തീയതികളിൽ വൈകീട്ട് 6.40-നു പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 7-ന് മംഗളൂരുവിലെത്തും.
ബെംഗളൂരുവിൽ നിന്ന് 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ രാത്രി 10-നു പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് 2-ന് തിരുവനന്തപുരം നോർത്തിലെത്തും. മടക്കയാത്രയിൽ തിരുവനന്തപുരത്തു നിന്ന് 13, 20, 27 മേയ് 4, 11, 18, 25, ജൂൺ 1 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 2.15-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും. മംഗളൂരു എക്സ്പ്രസ് ആലപ്പുഴ വഴിയും ബെംഗളൂരു എക്സ്പ്രസ് കോട്ടയം വഴിയുമാണ് സർവീസ് നടത്തുന്നത്.
Post a Comment