കണ്ണൂർ: യൂടൂബില്‍ വലീയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓർഡർ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.
വീഡിയോയില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ ആധാർ കാർഡ്, പാൻ കാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും, വീഡിയോയും നല്‍കി വിശ്വസിപ്പിക്കുകയായിരുന്നു.
പണം ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് വഴിയും നല്‍കി. പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും, വീഡിയോയും വാട്സാപ്പ് വഴി ലഭിച്ചു.
ഏറെ നാള്‍ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോള്‍ ഫോണ്‍ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമാക്കിയത്.
Post a Comment