തലശേരി: മദ്യപിച്ച് ലക്കുകെട്ട് വഴിയരികിൽ കിടക്കുന്ന മദ്യപർ പൊലീസിനും, യാത്രക്കാർക്കും ഒരേ പോലെ തലവേദനകൾ സൃഷ്ടിക്കുന്നു. തലശേരി സംഗമം ജംഗ്ഷനിൽ മേൽപ്പാലത്തെ ഫുട്പാത്തിൽ മദ്യപിച്ച് ലക്കുകെട്ട് കിടന്ന മദ്യപന് പൊലീസും, നഗരസഭാ ഹെൽത്ത് വിഭാഗവും തുണയായി.
കിടന്നിടത്തുനിന്നും വശങ്ങളിലേക്ക് തിരിയുകയായിരുന്ന യുവാവ് വാഹനങ്ങൾക്കിടയിൽപ്പെടുമോ എന്ന ഭീതിയിൽ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന പൊലീസുകാരന് മദ്യപനെയും ശ്രദ്ധിക്കേണ്ട അവസ്ഥയായി.
ഇതിനിടെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ കുമാർ വിലങ്ങിൽ, റെജിന, കുഞ്ഞിക്കണ്ണൻ എന്നിവരും എത്തി. ഇവർ പെട്ടന്ന് ശുചീകരണ തൊഴിലാളികളെ വരുത്തി. ഇവരെല്ലാവരും ചേർന്ന് യുവാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതോടെയാണ് ആശങ്ക ഒഴിവായത്.
Post a Comment