കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങിയ സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കണ്ണൂർ :- റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ അമ്മയും കുഞ്ഞും പ്രായമായ മാതാപിതാക്കളും അരമണിക്കൂറോളം കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ സ്റ്റേഷൻ മാനേജർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 23 ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

മാർച്ച് 24 നാണ് മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ കുടുംബം കുടുങ്ങിയത്. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലായ കുടുംബത്തെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ലിഫ്റ്റിൽ കുടുങ്ങിയത് കാരണം ഇവർക്ക് വന്ദേ ഭാരത് തീവണ്ടിയിൽ കയറാനായില്ല. നേരത്തെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement