തൃശ്ശൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂർ : വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാടു കടത്തി. 
വലപ്പാട് കോതകുളം ബീച്ച് സ്വദേശികളായ കാരേപറമ്പിൽ  ഹരികൃഷ്ണൻ (28), കണ്ണംപറമ്പിൽ  സുരമോൻ (നിഖിൽ 33),
കാരേപറമ്പിൽ  കണ്ണപ്പൻ (ജിതിൻ -32), കാഞ്ഞിരപറമ്പിൽ ചന്തു (ഹരികൃഷ്ണ- 27) എന്നിവരെയാണ് തൃശൂർ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നൽകിയ ശുപാര്‍ശയില്‍ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കര്‍ ആറു മാസത്തേയ്ക്ക് നാടുകടത്തി  ഉത്തരവിട്ടത്. 

കാരേപറമ്പിൽ  ഹരികൃഷ്ണൻ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2014 ൽ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു കേസിലും 2014ൽ വാടാനപ്പള്ളിയിലെ അൻസിൽ കൊലപാതക കേസിലും 2014 ൽ മറ്റൊരു വധശ്രമ കേസിലും 2015ൽ ഒരു അടി പിടി കേസിലും 2019ൽ ഒരു വധ ശ്രമ കേസിലും പ്രതിയാണ്.  അടിപിടി, വധശ്രമം അടക്കം14 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.

കണ്ണംപറമ്പിൽ  സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുകളിലും വധശ്രമകേസുകളും ഉൾപ്പെടെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാരേപറമ്പിൽ  കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ വധശ്രമ കേസുകളും അടിപിടി കേസുകളു ഉൾപ്പെടെ 17 ഓളം ക്രിമിനൽ കേസുകളുണ്ട്. കാഞ്ഞിരപറമ്പിൽ ചന്തു എന്നു വിളിക്കുന്ന  ഹരികൃഷ്ണനും 3 വധശ്രമകേസുകളും  4 അടിപിടി കേസുകളും അടക്കം 9  ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷ്, സബ് ഇന്‍സ്പെക്ടര്‍ ഹരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബി, ആഷിക് എന്നിവരാണ് കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് 

Post a Comment

Previous Post Next Post

Join Whatsapp

Advertisement