വനം വകുപ്പിന്റെ ആർ ആർ ടി ഓഫീസിനു മുന്നിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ കുത്തിരിപ്പ് സമരം



ഇരിട്ടി: ആദിവാസി ദമ്പതികൾക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായതോടെ വനം വകുപ്പിനെതിരെ വീണ്ടും പ്രതിഷേധം. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭയുടെ നേതൃത്വത്തിൽ മേഖലയിലെ താമസക്കാർ പുനരധിവാസ മേഖല ബ്ലോക്ക് 13-ലെ ദ്രുതകർമ്മ സേന ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. വീടുകളിൽ സുരക്ഷയില്ലാഞ്ഞതിനാൽ വനം വകുപ്പിന്റെ ഓഫീസിൽ കഞ്ഞിയും വെച്ച് കുടിച്ച് സുരക്ഷിതമായി ഉറങ്ങാം എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ആന തുരത്തിലിന് മുൻപ് സുരക്ഷാ വേലി പൂർത്തിയാക്കണമെന്നും ആളുകളെ സ്ഥിരമായി ആക്രമിക്കുന്ന ആനകളെ മയക്കുവെടിവെച്ച് പിടിച്ച് വനത്തിനുള്ളിലേക്ക് മാറ്റണമെന്നും, തുരത്തുന്ന ആനകൾ വനത്തിനുള്ളിലേക്ക് കടന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവിടണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വനം കൺസർവേറ്ററിൽ നിന്നും അനുകൂലമായ നടപടിയുണ്ടാകുന്നതുവരെ ആർ ആർ ടി ഓഫിസിന് മുന്നിലായിരിക്കും താമസമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ആറളം സി ഐയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസും സ്ഥലത്ത് എത്തിയെങ്കിലും നടപിടകളിലേക്ക് കടക്കാതെ അവർ മാറി നില്ക്കുകയായിരുന്നു.
പടം

Post a Comment

Previous Post Next Post

Join Whatsapp

Advertisement