കല്യാശ്ശേരി മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം.എൽ.എ നിർവഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്തിലെ
കീഴറ കാരക്കുന്ന് റോഡ്, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഉദയ ബാലൻ മുക്ക് റോഡ്, മാടായി പഞ്ചായത്തിലെ
ഏരിപ്രം-സുനാമി ഫ്ലാറ്റ് റോഡ് എന്നീ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടത്തിയത്.
കണ്ണപുരം ഗ്രാമപഞ്ചായത്തിലെ കീഴറ കാരക്കുന്ന് റോഡ് നവീകരണ പ്രവൃത്തിക്ക് ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 550 മീറ്റർ ഭാഗം റീ ടാറിംഗും ഇരുഭാഗവും 85 മീറ്റർ ഷോൾഡർ കോൺക്രീറ്റുമാണ് നടത്തുക. കീഴറയിൽ നടന്ന പരിപാടിയിൽ കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ അധ്യക്ഷനായി.
വാർഡ് അംഗം പി വിദ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സുരേന്ദ്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി വിനീത, എൻ ശ്രീധരൻ, കെ.വി രാമകൃഷ്ണൻ, ടി.കെ ദിവാകരൻ, വാർഡ് വികസന സമിതി കൺവീനർ എൻ.പി ദിനേശൻ എന്നിവർ സംസാരിച്ചു.
കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഉദയ ബാലൻ മുക്ക് റോഡ് പ്രവൃത്തിക്ക് ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. 483 മീറ്റർ ഭാഗം മൂന്ന് മീറ്റർ വീതിയിൽ ടാറിങ് ചെയ്ത് നവീകരിച്ച് ഇരു ഭാഗവും 70 മീറ്റർ നീളത്തിൽ ഷോൾഡർ കോൺക്രീറ്റ് നടത്തും. ബാലൻ മുക്കിൽ നടന്ന പരിപാടിയിൽ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി നിഷ, സ്ഥിരം സമിതി അധ്യക്ഷൻ ഇ മോഹനൻ, വാർഡ് അംഗങ്ങളായ
കെ ബാലകൃഷ്ണൻ, സി പുഷ്പവല്ലി, പഞ്ചായത്ത് വികസന സമിതി അംഗം
എം.സി റമിൽ, എൻ.വി ദാസൻ എന്നിവർ സംസാരിച്ചു.
മാടായി പഞ്ചായത്തിലെ ഏരിപ്രം - സുനാമി ഫ്ലാറ്റ് റോഡ് പ്രവൃത്തിക്കായി
എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും ആറര ലക്ഷം രൂപയാണ് അനുവദിച്ചത്. മൂന്ന് മീറ്റർ വീതിയിൽ 132 മീറ്റർ നീളം
ടാറിംഗ് ചെയ്തു നവീകരിക്കുകയും, 17 മീറ്റർ ഭാഗം മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് പ്രവൃത്തിയുമാണ് നടത്തുക. ഏരിപ്രത്ത് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സമദ് ചൂട്ടാട് അധ്യക്ഷനായി. മാടായി വില്ലേജ് ഓഫീസർ പി.പി സുരേഷ്, ജോയ് ചൂട്ടാട്, പി.വി വേണുഗോപാൽ, മുജീബ് റഹ്മാൻ, ടി നുഫൈൽ എന്നിവർ സംസാരിച്ചു.
Post a Comment