കുതിച്ച് കയറി സർവകാല റെക്കോർഡിലേക്കെത്തി സംസ്ഥാനത്തെ സ്വർണവില. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. 66,000 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മാർച്ച് മാസത്തിൽ ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ വലിയ ഉയർച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാർച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയർന്ന വില.
Post a Comment