കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായിരിക്കുന്നത്. ഹിജ്ബുൾ മുജാഹിദീന്റെ പേരിലാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. നിലവിൽ വ്യാജ സന്ദേശമാണ് ലഭിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post a Comment