അഴീക്കോട് മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകൾക്ക് 5 കോടി 75 ലക്ഷം രൂപ അനുവദിച്ചു



അഴീക്കോട് മണ്ഡലത്തിലെ പ്രധാന റോഡുകളായ വായിപ്പറമ്പ് - അഴീക്കൽ റോഡ് ടാറിംഗിന് 3.50 കോടി രൂപയും അലവിൽ മുതൽ മൂന്നുനിരത്ത് വരെയുള്ള അലവിൽ അഴീക്കോട് റോഡിന് 2.25 കോടി രൂപയുമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. കെ വി സുമേഷ് എം.എൽ.എ രണ്ട് പ്രധാന റോഡുകളായ വായിപ്പറമ്പ് അഴീക്കൽ റോഡിനും അലവിൽ അഴീക്കോട് റോഡിനും തുക അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് നേരത്തെ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സർക്കാരിനും MLA  നിവേദനം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് റോഡുകൾക്ക് തുക അനുവദിച്ചത്. വർഷങ്ങൾക്കു മുമ്പ് ടാറിംങ് പ്രവൃത്തി ചെയ്ത റോഡുകളാണ് ഈ രണ്ടു റോഡുകളും. റോഡ് പൊട്ടിയ സ്ഥലങ്ങളിൽ പേച്ച് വർക്ക് ചെയ്തിരുന്നെങ്കിലും നിരവധി ബൈക്ക് യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുള്ള റോഡാണിത്. നേരത്തെ തന്നെ ഓവർലേ മെക്കാഡം ടാറിങ് ചെയ്യണം എന്ന് ആവശ്യം വരുന്ന റോഡാണ് അലവിൽ അഴീക്കോട് റോഡ്. മണ്ഡലത്തിലെ പ്രധാന രണ്ട് മേഖലയിലെ റോഡുകൾ ടാറിംങ് പൂർത്തിയാക്കുന്നതോടുകൂടി ജനങ്ങൾ അനുഭവിക്കുന്ന വലിയ പ്രയാസത്തിനാണ് പരിഹാരമാകുന്നത് എന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. വായിപ്പറമ്പ് - അഴീക്കൽ റോഡിൽ 3.20 Km മെക്കാഡും ടാറിങ്ങും, അലവിൽ - അഴീക്കോട് റോഡിൽ 4.42 Km ഓവർലേ മെക്കാഡം ടാറിംഗിനുമായാണ് തുക അനുവദിച്ചത്.
പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗമാണ് പ്രവൃത്തി നിർവ്വഹണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement