കണ്ണൂരിൽ ലഹരിവിരുദ്ധ കൂട്ടായ്മയിലെ സജീവാംഗം അടിവസ്ത്രത്തിൽ 14 ഗ്രാം കഞ്ചാവുമായി അറസ്റ്റിൽ



കണ്ണൂർ: ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ വാടിക്കൽ സ്വദേശി ഫാസിൽ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്.

മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ ധീര എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ് ഫാസിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സ് ഗ്രൂപ്പിലെ അംഗമാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement