12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂർ സ്വദേശി സ്‌നേഹ മെര്‍ലിന്‍ അറസ്റ്റിലായി


12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ അറസ്റ്റിലായി. നിരവധി തവണയാണ് സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്.

യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനകഥയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞ് തുടങ്ങിയത്.

സ്നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. 12-കാരിയായ കുട്ടിക്ക് പുറമെ, 14 വയസയുള്ള ആണ്‍കുട്ടിയേയും സ്നേഹ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു.അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.

യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. അതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement