കണ്ണൂരില്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്കി പീഡനം; എടക്കാട് സ്വദേശിക്കെതിരെ കേസ്



കണ്ണൂർ: റിസോർട്ടില്‍ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പരാതിയില്‍ എടക്കാട് സ്വദേശിക്കെതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.

ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരെ കേസെടുത്തത്.

2020 ജനുവരിയില്‍ കണ്ണൂർ ട്രാഫിക് സ്റ്റേഷനു സമീപത്തുള്ള റിസോർട്ടില്‍ ചങ്ങനാശേരി സ്വദേശിനിയെ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ നടത്തിയതായുമാണ് പരാതി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement